2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഈ അറബ് രാജ്യത്തേയ്ക്ക് ഇന്ത്യൻ നിഷേപകരുടെ കുത്തൊഴുക്ക്, കാരണം എന്തെന്നറിയാമോ?

ദുബൈ: ദുബൈയിലേക്ക് ഇന്ത്യൻ നിക്ഷേപകരുടെ കുത്തൊഴുക്കെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യ പകുതിയിൽ പുതുതായി റജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി ദുബൈ ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. ഇതോടെ രജിസ്റ്റർ ചെയ്ത കമ്പനികളിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി.കഴിഞ്ഞ 6 മാസത്തിനിടയിൽ പുതിയതായി വന്ന 30,146 കമ്പനികളിൽ 6,717 കമ്പനികൾ ഇന്ത്യക്കാരുടേതാണ്.

2022ൽ ഇതേ കാലയളവിൽ 4,485 കമ്പനികളാണ് ഇന്ത്യക്കാർ റജിസ്റ്റർ ചെയ്തത്. ഇന്ത്യൻ കമ്പനികളുടെ വളർച്ചാനിരക്ക് 39 ശതമാനത്തിൽ അതികം വരും.ഇതോടെ ദുബായിൽ മാത്രം ഇന്ത്യൻ കമ്പനികളുടെ എണ്ണം 90,118 ആയി ഉയർന്നു. എമിറേറ്റിന്റെ സുസ്ഥിര വളർച്ചയ്ക്ക് ഇന്ത്യൻ കമ്പനികളുടെ കടന്നു വരവ് ഏറെ ഗുണം ചെയ്യുന്നുവെന്ന് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി.ദുബൈയിലേക്ക് ഇന്ത്യക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ് ലൈസൻസും വീസയും കിട്ടാനുള്ള എളുപ്പം, സ്റ്റാർട്ടപ് ഉൾപ്പെടെ നൂതന സംരംഭം തുടങ്ങുന്നതിനുള്ള പിന്തുണ,വ്യാപാര സുരക്ഷിതത്വം,ഫ്രീസോണിന് അകത്തും പുറത്തും (തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ) 100% ഉടമസ്ഥാവകാശം,റിമോട്ട് ഓഫിസ് ഉൾപ്പെടെയുള്ള ബിസിനസ് രീതി, വിദഗ്ധ ജോലിക്കാരുടെ ലഭ്യത, വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിനുള്ള സൗകര്യം, ഗോൾഡൻ വീസ മുതലായവയാണ്.

പുതിയ കമ്പനികളുടെ എണ്ണത്തിൽ യുഎഇ യും,പാകിസ്ഥാനും രണ്ടും, മൂന്നും സ്ഥാനങ്ങൾ പങ്കിടുന്നു.മുൻ വർഷങ്ങളെ അപേക്ഷിച്ചു പാകിസ്ഥാൻ കമ്പനികളിൽ 59 ശതമാനം വളർച്ച കാണാം. പുതിയതായി 3,395 പാകിസ്ഥാൻ കമ്പനികളാണ് വന്നത്.ദുബൈയിൽ വ്യത്യസ്ത രാജ്യങ്ങളുടെ കമ്പനികളുടെ എണ്ണം കൂടുന്നത് ദുബൈയിലെ സൗഹൃദപരമായതും വേ​ഗതയേറിയതുമായ ബിസിനസ് അന്തരീക്ഷമാണ് സൂചിപ്പിക്കുന്നതെന്ന് ദുബായ് ചേംബേഴ്‌സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത പറഞ്ഞു.2023-ൽ ആദ്യ 6 മാസത്തിനിടെ പുതിയ കമ്പനികളുടെ എണ്ണത്തിൽ മൊത്തം 43ശതമാനം വർധനയുണ്ടെന്ന് ദുബായ് ചേംബേഴ്‌സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത കൂട്ടിച്ചേർത്തു.

Content Highlights:dubai is an attractive destination for indian investors


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.