2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരം: സൈനുല്‍ ആബിദിന് ആറാം സ്ഥാനം

അഷറഫ് ചേരാപുരം

ദുബൈ: ഏറ്റവും വലിയ സമ്മാനത്തുകയുള്ള ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഇരുപത്തഞ്ചാം പതിപ്പിന് സമാപനം. അള്‍ജീരിയക്കാരന്‍ അബൂബക്കര്‍ അബ്ദുല്‍ ഹാദിക്ക് ഒന്നാം സ്ഥാനം. ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ മര്‍ക്കസ് വിദ്യാര്‍ഥിയും കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയുമായ സൈനുല്‍ ആബിദിന് ആറാം സ്ഥാനം.

ദുബൈ അല്‍ മംസാറിലെ ഹാളില്‍ നടന്ന സമാപന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. സെനഗല്‍, ഈജിപ്ത് പ്രതിനിധികളാണ് രണ്ടും മൂന്നും സ്ഥാനംനേടിയത്. അമേരിക്ക, മൗറിത്താനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നാലും അഞ്ചും സ്ഥാനം ലഭിച്ചത്. അറുപത് പേര്‍ പങ്കെടുത്തതായിരുന്നു മത്സരം.

മികച്ച ഖിറാഅത്ത് നടത്തിയ സൈനുല്‍ ആബിദ് അന്താരാഷ്ട്ര മല്‍സരത്തില്‍ മെച്ചപ്പെട്ട ജയം ലഭിച്ചതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് പറഞ്ഞു. ശൈഖ് ഇബ്രാഹിം ബിന്‍ അല്‍ അഖ്‌സര്‍ ബിന്‍ അലി അല്‍ ഖയ്യിം ആണ് ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വത്തിനുള്ള പുരസ്‌കാരം നേടിയത്.കാരന്തൂര്‍ മര്‍കസ് ജുനിയര്‍ ശരീഅത്ത് വിദ്യാര്‍ഥിയായ സൈനുല്‍ ആബിദ് നേരത്തെയും നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഈങ്ങാപ്പുഴയിലെ വലിയേരിയില്‍ അബ്ദുറഹിമാന്‍, സക്കീന ദമ്പതികളുടെ മകനാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.