യൂറോപ്പിനും വടക്കന്‍ അമേരിക്കയ്ക്കും പുറമെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വളരുകയാണ് ദുബായ്. നിരവധി പുതിയ കോഴ്‌സുകള്‍ സര്‍വകലാശാലകളിലേക്ക് വര്‍ഷാവര്‍ഷം തുടങ്ങുന്ന ട്രെന്റ് നിലനില്‍ക്കുന്ന ദുബായിലെ സര്‍വകലാശാലകളില്‍ പഠിക്കാനെത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടാകുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ (khda) കണക്കുകള്‍ പ്രകാരം ദുബായിലെ രാജ്യാന്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.
കൂടാതെ 30,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പുതുതായി ദുബായിലെ യൂണിവേഴ്‌സിറ്റികളിലേക്ക് എന്റോള്‍ ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.കൂടാതെ ദുബായിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ രണ്ട് അക്കാദമിക്ക് വര്‍ഷങ്ങളിലായി ഗ്രാജ്യുവേഷന്‍ പൂര്‍ത്തിയാക്കിയ 80 ശതമാനം കുട്ടികളും തൊഴില്‍ കണ്ടെത്തുകയോ അല്ലെങ്കില്‍ പഠനം തുടരുകയോ ചെയ്യുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതിനെല്ലാം പുറമെ കഴിഞ്ഞ മൂന്ന് അക്കാദമിക്ക് വര്‍ഷത്തിനുളളില്‍ 21 ശതമാനമാണ് യൂണിവേഴ്‌സിറ്റികള്‍ ഓഫര്‍ ചെയ്യുന്ന കോഴ്‌സുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന.
ബിസിനസ്, എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുതലായ കോഴ്‌സുകളാണ് ദുബായില്‍ പഠിക്കാനെത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ തെരെഞ്ഞെടുക്കുന്ന പ്രധാന കോഴ്‌സുകള്‍.
മീഡിയ സ്റ്റഡീസ്, ഇന്‍ഫര്‍മേഷന്‍ ടെക്ക്‌നോളജി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാനെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.ദുബായില്‍ പഠിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ 60 ശതമാനം പേരും ഡിഗ്രി കോഴ്‌സുകളിലേക്കാണെത്തുന്നത്.30 ശതമാനം പേര്‍ മാസ്‌റ്റേഴ്‌സിനെത്തുമ്പോള്‍ 2 ശതമാനം പേര്‍ ഡോക്ടറേറ്റിനാണ് എത്തുന്നത്.
ദുബായിയെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഉയര്‍ന്ന ഹബ്ബാക്കി മാറ്റാനുളള ശ്രമങ്ങള്‍ക്കാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നാണ് കെ.എച്ച്.ഡി.എയുടെ ഡയറക്ടര്‍ ജനറലായ ഡോ.അബ്ദുല്ല അല്‍ കരാം അഭിപ്രായപ്പെട്ടിരിക്കുന്നത്.
Content Highlights: dubai institute record 12 annual growth in international students coming to emirate
Comments are closed for this post.