2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡോളറിന്റെ മൂല്യം കുറഞ്ഞു; ദുബൈയിൽ സ്വർണവില ഉയരുന്നു

ഡോളറിന്റെ മൂല്യം കുറഞ്ഞു; ദുബൈയിൽ സ്വർണവില ഉയരുന്നു

ദുബൈ: യുഎഇയിൽ സ്വർണവിലയിൽ വർധനവ്. 24K സ്വർണത്തിന് തിങ്കളാഴ്ച രേഖപ്പെടുത്തിയ 232.25 ദിർഹത്തിൽ നിന്ന് വില ഗ്രാമിന് 233.0 ദിർഹത്തിലേക്ക് ഉയർന്നു. ആഗോള നിരക്കുകളിലെ വർധനവിന് അനുസൃതമായാണ് ചൊവ്വാഴ്ച രാവിലെ യുഎഇയിൽ സ്വർണ വില ഉയർന്നത്.

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ ഡാറ്റ അനുസരിച്ച്, സ്വർണത്തിന്റെ 24K വേരിയന്റ് ഗ്രാമിന് 233.0 ദിർഹമാണ് ഇന്നത്തെ വില. 22K സ്വർണത്തിന് 215.75 ദിർഹമായി ഉയർന്നിട്ടുണ്ട്, 21K സ്വർണത്തിന് 209.0 ദിർഹവും 18K സ്വർണത്തിന് 179.0 ദിർഹവുമാണ് ഇന്നത്തെ വില. യുഎഇ സമയം രാവിലെ 9.20 ഓടെ സ്‌പോട്ട് ഗോൾഡ് 0.12 ശതമാനം ഉയർന്ന് ഔൺസിന് 1,923.59 ഡോളറിലെത്തി.

സ്വർണത്തിന്റെ വില അടുത്ത ആഴ്ചകളിൽ വർധിക്കാനാണ് സാധ്യതയെന്ന് ഡെയ്‌ലി എഫ്‌എക്‌സിലെ സീനിയർ സ്ട്രാറ്റജിസ്റ്റ് ഡാനിയൽ ഡുബ്രോവ്‌സ്‌കി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ ചില്ലറ വ്യാപാരികൾ ജാഗ്രതയോടെ ഡൌൺസൈഡ് എക്സ്പോഷർ വർധിപ്പിക്കുന്നതാണ് അദ്ദേഹം പറഞ്ഞു.

ഈ ആഴ്ചയിൽ സംഭവിക്കാൻ സാധ്യതയുള്ള യുഎസ് പണപ്പെരുപ്പത്തിനും തൊഴിൽ ഡാറ്റയ്ക്കും മുന്നോടിയായി ഡോളറും ട്രഷറി ആദായവും സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞതാണ് സ്വർണവില ഉയരാൻ കാരണമായത്. പണപ്പെരുപ്പം മൂലം ഡോളർ ഇടിയുന്നതോടെ ആഗോള നിരക്കുകളിലെ വർധനവിന് അനുസൃതമായി സ്വർണവില ഇനിയും ഉയർന്നേക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.