2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

​ദുബൈ ഗ്ലോബല്‍ വില്ലേജ് 28ാം സീസണിന് ഒക്‌ടോബര്‍ 18ന് തുടക്കം

വിഐപി പാക്കേജ് ടിക്കറ്റുകള്‍ ഒരു മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു

ദുബൈ: ഉയര്‍ന്ന വിലയുള്ള ദുബൈ ഗ്ലോബല്‍ വില്ലേജ് വിഐപി പാക്കേജ് ടിക്കറ്റുകള്‍ വില്‍പ്പന ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. 28ാം സീസണില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുന്നു- സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഗ്ലോബല്‍ വില്ലേജ് പോസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് ആയിരക്കണക്കിന് ദിര്‍ഹമുകള്‍ വിലമതിക്കുന്ന ദുബൈയിലെ ഗ്ലോബല്‍ വില്ലേജ് വിഐപി പായ്ക്കുകള്‍ വില്‍പ്പന തുടങ്ങിയത്. വിര്‍ജിന്‍ മെഗാസ്റ്റോര്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് 11.21ന് വിറ്റുതീര്‍ന്നു.

ഡയമണ്ട് വിഐപി പായ്ക്കുകള്‍ക്ക് 7,000 ദിര്‍ഹമും പ്ലാറ്റിനം പായ്ക്കുകള്‍ക്ക് 2,950 ദിര്‍ഹമുമാണ് വില. ഗോള്‍ഡ് പായ്ക്കുകള്‍ക്ക് 2,250 ദിര്‍ഹവും സില്‍വര്‍ പായ്ക്കുകള്‍ക്ക് 1,750 ദിര്‍ഹവുമാണ് ഈടാക്കിയത്.

   

ലോകപ്രശസ്തമായ ദുബായ് ഗ്ലോബല്‍ വില്ലേജ് 28ാം സീസണ്‍ ഒക്‌ടോബര്‍ 18ന് ആരംഭിക്കും. വിഐപി പായ്ക് ടിക്കറ്റുകളിലൊന്നില്‍ 28,000 ദിര്‍ഹം വിലമതിക്കുന്ന ഒരു ‘ഗോള്‍ഡന്‍ ചെക്ക്’ സര്‍പ്രൈസ് സമ്മാനമുണ്ട്.

വിഐപി എന്‍ട്രി ടിക്കറ്റുകള്‍, വിഐപി പാര്‍ക്കിങ് സ്റ്റിക്കറുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുന്നു. റിപ്ലീയുടെ ബിലീവ് ഇറ്റ് ഓര്‍ നോട്ട്, സൈബര്‍ സിറ്റി സ്റ്റണ്ട് ഷോ, കാര്‍ണിവല്‍ ഫണ്‍ഫെയര്‍ എന്നിവ ഉള്‍പ്പെടെയുള്ള പരിപാടിളിലേക്ക് പ്രവേശനം നല്‍കുന്ന വിഐപി വണ്ടര്‍ പാസ് കാര്‍ഡുകളും പ്രീമിയം ഗ്ലോബലിന്റെ ഒരു ശ്രേണിയിലേക്ക് കോംപ്ലിമെന്ററി അല്ലെങ്കില്‍ ഡിസ്‌കൗണ്ടോടെയുള്ള പ്രവേശനം,ദുബൈയിലുടനീളമുള്ള വിവിധ വിനോദ പരിപാടികളില്‍ പ്രത്യേക ഓഫറുകളും വിഐപി ടിക്കറ്റുകാര്‍ക്ക് ലഭ്യമാണ്.

ഡയമണ്ട് പായ്ക്ക് പാസ് വാങ്ങുന്നവര്‍ക്ക് പാര്‍ക്കിനകത്തേക്ക് ടാക്‌സി ഗതാഗതം, കാര്‍ വാഷിങ്, പോര്‍ട്ടര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള വൗച്ചറുകള്‍ ലഭിക്കും.മള്‍ട്ടി കള്‍ച്ചറല്‍ ഫാമിലി ഡെസ്റ്റിനേഷനായ ദുബൈയ് ഗ്ലോബല്‍ വില്ലേജ് ഈ വര്‍ഷം ഒരാഴ്ച മുമ്പ് തന്നെ തുറക്കും. ഫാമിലി തീം പാര്‍ക്ക് 194 ദിവസത്തേക്ക് തുറന്നിരിക്കും. 2024 ഏപ്രില്‍ 28ന് അടയ്ക്കും. ഇത്തവണ കുറച്ച് ദിവസം മുമ്പ് തന്നെ തുറന്ന് സന്ദര്‍ശകര്‍ക്ക് ഉല്ലാസപ്രദമായ വിനോദവും സാംസ്‌കാരിക വൈവിധ്യവും സമാനതകളില്ലാത്ത ആകര്‍ഷണങ്ങളും നല്‍കാന്‍ ഗ്ലോബല്‍ വില്ലേജ് തീരുമാനിക്കുകയായിരുന്നു.

Content Highlights: dubai global village season 28s vip packs sold out in record time


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.