2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബായ് ഫിറ്റ്‌നസ് ചലഞ്ച്: തുടര്‍ച്ചയായ നാലാം വര്‍ഷവും പങ്കാളിയായി ആസ്റ്റര്‍

ദുബായ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ച് (ഡിഎഫ്‌സി) 2023ന്റെ ഔദ്യോഗിക ഹെല്‍ത് കെയര്‍ പാര്‍ട്ണറെന്ന നിലയില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, ക്‌ളിനിക്‌സ്, ഫാര്‍മസികള്‍ എന്നിവ ഇവന്റിനുളള തുടര്‍ച്ചയായ പിന്തുണ പ്രഖ്യാപിച്ചു. 30 ദിവസം 30 മിനിറ്റ് വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരവും കൂടുതല്‍ സജീവവുമായ ഒരു ജീവിതശൈലി സ്വീകരിക്കാന്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കാനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡിഎഫ്‌സിയുമായി സഹകരിച്ച് തുടര്‍ച്ചയായ നാലാം വര്‍ഷവും ഈ സഹകരണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിനെ പിന്തുണച്ച് ദുബായിയെ ലോകത്തിലെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തം. നിലവില്‍ 7 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ വെല്‍ബീയിംങ് പദ്ധതിയുടെ ഭാഗമായി ഒരു മാസം നീളുന്ന ഈ ഉദ്യമത്തലൂടെ ആസ്റ്റര്‍ ജീവനക്കാരും വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകും.
മികച്ച ആരോഗ്യവും ആരോഗ്യകരമായ ജീവിത ശൈലിയും വ്യക്തികളുടെയും സമൂഹത്തിന്റെയും സന്തോഷത്തിനും പുരോഗതിക്കും അനിവാര്യമാണെന്ന് ആസ്റ്റര്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. ഒരു സ്ഥാപനമെന്ന നിലയില്‍ എപ്പോഴും സ്ഥാപനം പ്രവര്‍ത്തിക്കുന്ന 7 രാജ്യങ്ങളിലെയും സമൂഹത്തിന്റെയും ആസ്റ്റര്‍ ജീവനക്കാരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒരു സുപ്രധാന വാര്‍ഷിക ഇവന്റായി ഉയര്‍ന്നു വരികയാണ്. 30 ദിവസക്കാലം താമസക്കാരുടെ ജീവിതത്തെ പരിവര്‍ത്തിപ്പിക്കാന്‍ ഈ ഇവന്റ് കാരണമാകുന്നു. ഇത് മിക്ക താമസക്കാര്‍ക്കും ഫിറ്റ്‌നസും ആരോഗ്യ ക്ഷേമവും ഉറപ്പാക്കാന്‍ സഹായിക്കുന്നു. ദുബായ് നിവാസികളുടെ ജീവിതം ആരോഗ്യകരവും സന്തോഷകരവുമാക്കാനുള്ള ഹിസ് ശൈഖ് ഹംദാന്റെ കാഴ്ചപ്പാടിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നതായും അലീഷ മൂപ്പന്‍ വ്യക്തമാക്കി.
30ഃ30 ചലഞ്ചില്‍ പങ്കെടുക്കുന്ന ദുബായ് നിവാസികളുടെയും സന്ദര്‍ശകരുടെയും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഡിഎഫ്‌സി  30ഃ30 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അവരെ സഹായിക്കുന്നതിനും ഔദ്യോഗിക ആരോഗ്യ സംരക്ഷണ പങ്കാളി എന്ന നിലയില്‍ ആസ്റ്റര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ദൗത്യം സുഗമമാക്കുന്നതിന് 30 ദിവസത്തേക്ക് ഡിപി വേള്‍ഡ് കൈറ്റ് ബീച്ച് ഫിറ്റ്‌നസ് വില്ലേജില്‍ ആസ്റ്റര്‍ ഒരു സമര്‍പ്പിത ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് സെഷനുകളും ഇന്ററാക്ടീവ് ഗെയിമുകളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ ബുത്തില്‍ സംഘടിപ്പിക്കപ്പെടും. നിരവധി വെല്‍നസ് ഉല്‍പ്പന്നങ്ങളും പാക്കേജുകളും അവതരിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഇത് പ്രവര്‍ത്തിക്കും, അതേസമയം ആസ്റ്ററിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് ആപ്പായ മൈ ആസ്റ്ററിന്റെ തത്സമയ ഡെമോയും ഇവിടെ ലഭ്യമാകും. കൂടാതെ, ആസ്റ്റര്‍ ഹോസ്പിറ്റലുകളും ക്‌ളിനിക്കുകളും വഴി മിതമായ നിരക്കില്‍ ആരോഗ്യ പരിശോധന, സൗന്ദര്യവര്‍ധക-ചര്‍മ സംരക്ഷണ പാക്കേജുകള്‍ എന്നിവ അവതരിപ്പിക്കും. അതേസമയം ആസ്റ്റര്‍ ഫാര്‍മസി അതിന്റെ ഏറ്റവും പുതിയ വെല്‍നസ് ഉല്‍പ്പന്നങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. ബൂത്തില്‍ ആകര്‍ഷകമായ ഗിഫ്റ്റ് ഹാംപറുകളും സമ്മാനങ്ങളും നേടാനുള്ള അവസരവും ഉണ്ടായിരിക്കും. ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് യൂണിറ്റ് വാരാന്ത്യങ്ങളില്‍ ഡിപി വേള്‍ഡ് കൈറ്റ് ബീച്ച് വേദിക്ക് പുറത്ത് സജീകരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.