ഇനി എമിറേറ്റ്‌സില്‍ ജോലി ചെയ്യാം ആകര്‍ഷകമായ ശമ്പളത്തോടെ. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ്, എഞ്ചിനീയര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിനുള്ള ഒരു വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഉടന്‍ തന്നെ നടക്കുമെന്ന് ദുബൈയിലെ എമിറേറ്റ്‌സ് ഗ്രൂപ്പ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
പ്രധാനമായും ഗ്രൂപ്പിന്റെ രണ്ട് സ്ഥാപനങ്ങളായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിനും എയര്‍പോര്‍ട്ട് സര്‍വീസ് പ്രൊവൈഡര്‍ ഡിനാറ്റയ്ക്കും വേണ്ടിയാണ് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ദുബൈയുടെ മുന്‍നിര എയര്‍ലൈന്‍ അതിന്റെ ശൃംഖല വികസിപ്പിക്കുന്നതിനനുസരിച്ച് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യും, അടുത്ത വര്‍ഷം എയര്‍ബസ് എ 350, ബോയിംഗ് 777എക്‌സ് എന്നിവയുടെ പുതിയ ഫ്‌ലീറ്റ് ലഭിക്കും.
മുന്‍ വര്‍ഷത്തെ 3.8 ബില്യണ്‍ ദിര്‍ഹത്തിന്റെ നഷ്ടത്തെ അപേക്ഷിച്ച് 2022-23 ല്‍ ഗ്രൂപ്പ് 10.9 ബില്യണ്‍ ദിര്‍ഹത്തിന്റെ റെക്കോര്‍ഡ് ലാഭം കൈവരിച്ചിട്ടുണ്ട്.