2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബൈയിൽ ഡ്രൈവർമാർക്ക് മികച്ച അവസരം; 7,000 ദിർഹം വരെ ശമ്പളമുള്ള ജോലിക്ക് വാക്ക്-ഇൻ ഇന്റർവ്യൂ

ദുബൈയിൽ ഡ്രൈവർമാർക്ക് മികച്ച അവസരം; 7,000 ദിർഹം വരെ ശമ്പളമുള്ള ജോലിക്ക് വാക്ക്-ഇൻ ഇന്റർവ്യൂ

ദുബൈ: ദുബൈയിൽ ഡ്രൈവർമാരായി ജോലി അന്വേഷിക്കുന്നവർക്ക് മികച്ച ഓഫറുമായി ദുബൈ ടാക്സി കോർപ്പറേഷൻ (ഡി‌.ടി‌.സി). മികച്ച ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്ന ജോലിക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ലിമോസിൻ ഡ്രൈവർമാർ, സ്കൂൾ ബസ് ഡ്രൈവർമാർ, ബസ് സൂപ്പർവൈസർ/അറ്റൻഡർ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആ.ർ‌ടി‌.എ) അനുബന്ധ സ്ഥാപനമാണ് ദുബൈ ടാക്സി കോർപ്പറേഷൻ. വാക്ക്-ഇൻ ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ലിമോസിൻ ഡ്രൈവർ ജോലിക്ക് അപേക്ഷിക്കുന്ന അപേക്ഷകർക്ക് രണ്ട് വർഷത്തെ പരിചയവും സ്വന്തം രാജ്യം, യുഎഇ അല്ലെങ്കിൽ ജിസിസി ഡ്രൈവിംഗ് ലൈസൻസും ആവശ്യമാണ്. 7,000 ദിർഹത്തിൽ കൂടുതൽ പ്രതിമാസ ശമ്പളം ലഭിക്കും.

സ്കൂൾ ബസ് ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2,700 ദിർഹം ശമ്പളം നൽകും. 23 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. യുഎഇ ഡ്രൈവിംഗ് ലൈസൻസ് (ഹെവി വെഹിക്കിൾ നമ്പർ 6) നിർബന്ധമാണ്.

ബസ് സൂപ്പർവൈസർ/അറ്റൻഡർമാരുടെ ജോലിയിൽ സ്ത്രീകൾക്കാണ് അവസരം. 23 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 1,500 ദിർഹം മുതൽ 1,800 ദിർഹം വരെയാണ് പ്രതിമാസ ശമ്പളം. ഇതിനുപുറമെ മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യും.

ഖലീജ് ടൈംസിലെ റിപ്പോർട്ട് അനുസരിച്ച്, ഡ്രൈവർമാരുടെയും സൂപ്പർവൈസർമാരുടെയും ജോലികൾക്കായുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ പ്രിവിലേജ് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് എം-11, അബു ഹെയിൽ സെന്ററിൽ നടക്കും.

വാക്ക്-ഇൻ ഇന്റർവ്യൂ

അഭിമുഖ തീയതി: 2023 ഓഗസ്റ്റ് 11 വെള്ളിയാഴ്ച
സമയം: 07:00 AM മുതൽ 11:00 AM വരെ
വിലാസം: പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്റ്, ഓഫീസ് M-11, അബു ഹെയിൽ സെന്റർ, ദേര (ദുബായ് – യുഎഇ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.