2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

80 ഹോട്ടലുകൾ, റിസോർട്ടുകൾ, മാളുകൾ; പുതിയ കൃത്രിമ ദ്വീപ് പ്രഖ്യാപിച്ച് ദുബായ്; പാം ജബൽ അലിയുടെ വിശേഷങ്ങളറിയാം

ദുബായ്: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ദുബായ് നഗരം കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുകയാണ്. ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയ കൃത്രിമ ദ്വീപ് പരമ്പരയിൽ പുതിയ കൃത്രിമ ദ്വീപ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. പാം ജബൽ അലി എന്നാണ് പുതിയ കൃത്രിമ ദ്വീപിന് നാമകരണം ചെയ്തിട്ടുള്ളത്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദാണ് പുതിയ പാം ദ്വീപ് പ്രഖ്യാപിച്ചത്.

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ പുതിയ ശ്രദ്ധാകേന്ദ്രമായി മാറുന്ന തരത്തിലാണ് പാം ജബൽ അലിയുടെ നിർമാണം. അറേബ്യയുടെ അടയാളവും ഇഷ്ട മരവുമായ ഈന്തപ്പനയുടെ മാതൃകയിലാണ് പാം ജബൽ അലി നിർമിക്കുക. കൃത്രിമ ദ്വീപ് പദ്ധതികളായ പാം ജുമൈറക്കും, പാം ദേരക്കും പിന്നാലെയാണ് ദുബായ് പാം ജബൽ അലിയെ കൂടി ലോകത്തിന് സമ്മാനിക്കുന്നത്.

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് പാം ജബൽ അലി പ്രഖ്യാപിക്കുന്നു

റിയൽ എസ്റ്റേറ്റ് കമ്പനിയായ നഖീലാണ് പാം ജബൽ അലി യാഥാർഥ്യമാക്കുക. പാം ജുമൈറയുടെ രണ്ടിരട്ടി വലിപ്പം പാം ജബൽ അലിക്ക് ഉണ്ടാകും. 80-ലേറെ ഹോട്ടലുകളും റിസോര്‍ട്ടുകളും ദ്വീപിൽ ഉണ്ടാകും. ഇതിന് പുറമെ മറ്റു വിനോദ കേന്ദ്രങ്ങളും ഉണ്ടാകും. റസ്റ്റോറന്റുകൾ, മാളുകൾ, ബീച്ച് ക്ലബുകൾ തുടങ്ങിയവയും ഉണ്ടാകും.

“പാം ജുമൈറയുടെ ഇരട്ടി വലുപ്പമുള്ള, 110 കിലോമീറ്റർ തീരത്തോടുകൂടിയ ബീച്ചുകളും പച്ചപ്പും പാം ജബൽ അലിയിലെ നിവാസികൾക്ക് നല്ല ജീവിത നിലവാരം പ്രദാനം ചെയ്യും. കൂടാതെ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും 80-ലധികം ഹോട്ടലുകളും മാളുകളും മറ്റു ആകർഷണങ്ങളും ആസ്വദിക്കാൻ കഴിയും” – ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.