ദുബായ്: തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകാതിരുന്ന കമ്പനിക്ക് കടുത്ത പിഴ വിധിച്ച് ദുബായ് കോടതി. 10.75 ലക്ഷം ദിർഹമാണ് ശമ്പളം നൽകാത്തതിന് പിഴ ചുമത്തിയത്. ആകെ 215 തൊഴിലാളികൾക്കാണ് രണ്ട് മാസത്തെ ശമ്പളം നൽകാതിരുന്നത്. ഇതിനെ തുടർന്ന് നൽകിയ പരാതിയിലാണ് കോടതിയുടെ വിധിയുണ്ടായത്.
രണ്ട് മാസത്തെ ശമ്പളം ലഭിക്കാതായതോടെ തൊഴിലാളികൾ പരാതി നൽകുകയായിരുന്നു. ഇതോടെ കേസ് ആദ്യം തൊഴിൽതർക്ക പരിഹാര കേന്ദ്രത്തിൽ എത്തുകയായിരുന്നു. എന്നാൽ ഇവിടെ നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്.
ഓരോ തൊഴിലാളിക്കും 5000 ദിർഹം എന്ന തോതിലാണ് പിഴയിട്ടത്. ഇങ്ങനെ 215 തൊഴിലാളികൾക്കായി 10.75 ലക്ഷം ദിർഹമാണ് പിഴ ഈടാക്കിയത്. അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശമ്പളം നൽകാൻ സാധികാത്തിരുന്നതെന്ന് കമ്പനി അധികൃതർ കോടതിയെ അറിയിച്ചു.
Comments are closed for this post.