2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വീണ്ടും ഞെട്ടിച്ച് ദുബൈ; ലോകത്തിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ഫ്‌ലോട്ടിങ് മസ്ജിദ്‌ന്റെ പണിയാരംഭിച്ചു

വീണ്ടും ഞെട്ടിച്ച് ദുബൈ; ലോകത്തിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ഫ്‌ലോട്ടിങ് മസ്ജിദ്‌ന്റെ പണിയാരംഭിച്ചു

   

ദുബൈ: ലോകത്തിലെ ആദ്യത്തെ വെള്ളത്തില്‍ പൊങ്ങികിടക്കുന്ന മസ്ജിദ് എമിറേറ്റ്സിലെ ഇസ്​ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ ദുബായ് വാട്ടർ കനാലിൽ നിർമിക്കുന്നു. ഈ പള്ളി അടുത്ത വർഷം തുറക്കുമെന്നാണ് അധികൃതർ വ്യാഴാഴ്ച അറിയിച്ചിരിക്കുന്നത്.

സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മതപരമായ തീർഥാടന കേന്ദ്രമാണ് മെഗാ പ്രോജക്ടെന്ന് അതോറിറ്റി പറഞ്ഞു.മസ്ജിദ് മൂന്ന് നിലകളിലായിരിക്കും, പ്രാർത്ഥനാ ഹാൾ വെള്ളത്തിലാണ്, കൂടാതെ 50 മുതൽ 75 വരെ പേർക്ക് വരെ ഒരേ സമയം പ്രാർഥിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.

ദുബായിലെ മതപരമായ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഐഎസിഎഡിയിലെ സാംസ്കാരിക ആശയവിനിമയ ഉപദേഷ്ടാവ് അഹമ്മദ് ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ഫ്ലോട്ടിംഗ് മസ്ജിദ് എമിറേറ്റിലെ ഒരു പ്രധാന ആകർഷണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകർക്ക് പള്ളിയിൽ കയറി പ്രാർത്ഥിക്കുന്നതിന് ക്രമീകരണം ഒരുക്കും. പള്ളിയെ ഭൂമിയുമായി ബന്ധിപ്പിക്കും. ഡിസൈൻ പൂർത്തിയായിരിക്കുകയാണ്, അടുത്ത വർഷം ഇത് സന്ദർശകർക്കായി തുറക്കും.

എല്ലാ മതങ്ങളിലുമുള്ള ആളുകൾക്ക് പള്ളി സന്ദർശിക്കാൻ അവസരമുണ്ടായിരിക്കും. എന്നാൽ മാന്യമായി വസ്ത്രം ധരിക്കാനും ഇസ്​ലാമിക ആചാരങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ നിർദേശിക്കും. തലയും തോളും മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ സ്ത്രീകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content highlights: dubai announces first underwater floating mosque


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.