2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബായില്‍ നാലു ദിവസത്തേക്ക് പാര്‍ക്കിങ്ങിന് പണമടക്കേണ്ട; പെരുന്നാള്‍ പ്രമാണിച്ച് പൊതു പാര്‍ക്കിങ് സംവിധാനം സൗജന്യമാക്കി ആര്‍ടിഎ

ദുബായില്‍ നാലു ദിവസത്തേക്ക് പാര്‍ക്കിങ്ങിന് പണമടക്കേണ്ട; പെരുന്നാള്‍ പ്രമാണിച്ച് പൊതു പാര്‍ക്കിങ് സംവിധാനം സൗജന്യമാക്കി ആര്‍ടിഎ

ഈദ് അല്‍ അദ്ഹ പ്രമാണിച്ച് ദുബായിലെ പൊതു പാര്‍ക്കിംഗ് സംവിധാനം സൗജന്യമാക്കി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). നാല് ദിവസത്തേക്ക് പൊതു പാര്‍ക്കിംഗ് സൗജന്യമായി ഉപയോഗിക്കാമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകള്‍ ഒഴികെ പണമടച്ചുള്ള സോണുകളില്‍ പാര്‍ക്കിംഗ് ഫീസ് ബാധകമല്ല.

സൗജന്യ പാര്‍ക്കിംഗ് ദിവസങ്ങളില്‍ അറഫ ദിനം (ജൂണ്‍ 27) മുതല്‍ ഈദ് അല്‍ അദ്ഹയുടെ മൂന്ന് ദിവസങ്ങള്‍ (ജൂണ്‍ 28,29,30) ആണ് ഇളവ്. ജൂലൈ 1 ശനിയാഴ്ച ഫീസ് ബാധകമാണ്.

ഈദ് അല്‍ അദ്ഹ പ്രമാണിച്ച് പൊതുസ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയാണ് ലഭിക്കുന്നത്. നാല് ദിവസത്തെ പെരുന്നാള്‍ അവധിക്ക് പുറമനേ ശനിഞായര്‍ വാരാന്ത്യമുള്ളവര്‍ക്ക് ആറ് ദിവസമാണ് അവധിയായി ലഭിക്കുന്നത്. ജൂലൈ 3 തിങ്കളാഴ്ചയേ അവര്‍ക്ക് തിരികേ ജോലിയില്‍ പ്രവേശിക്കേണ്ടതുള്ളൂ.

RTA സേവന സമയങ്ങള്‍

അവധിക്കാലത്ത് എല്ലാ സേവനങ്ങളുടെയും പ്രവൃത്തി സമയങ്ങളില്‍ മാറ്റം വരുത്തുമെന്ന് ആര്‍ടിഎ അറിയിച്ചു.

വാഹന പരിശോധന, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍

വാഹനങ്ങളുടെ സാങ്കേതിക പരിശോധന ജൂണ്‍ 30ന് പുനരാരംഭിക്കും, ഹാളുകള്‍ ജൂലൈ 1ന് വീണ്ടും തുറക്കും.

അല്‍ കിഫാഫ് ഒഴികെയുള്ള എല്ലാ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളും (customer happiness centrse) ജൂണ്‍ 27 മുതല്‍ 30 വരെ അടച്ചിടും. ഉമ്മു റമൂല്‍, ദെയ്‌റ, അല്‍ ബര്‍ഷ, ആര്‍ടിഎ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ സെന്ററുകള്‍ പതിവുപോലെ 24/7 പ്രവര്‍ത്തിക്കും.

ദുബായ് മെട്രോയും ട്രാമും
മെട്രോ: ജൂണ്‍ 23,24 തീയതികളില്‍; 26,30, ജൂലൈ 1, മെട്രോ സര്‍വീസ് രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെ പ്രവര്‍ത്തിക്കും. ജൂണ്‍ 25, ജൂലൈ 2 തീയതികളില്‍ രാവിലെ 8 മുതല്‍ പുലര്‍ച്ചെ 1 വരെയാണ് മെട്രോയുടെ സമയം.

ട്രാം: ജൂണ്‍ 23,24 നും; 26-30, ജൂലൈ 1, ട്രാം രാവിലെ 6 മുതല്‍ പുലര്‍ച്ചെ 1 വരെ പ്രവര്‍ത്തിക്കും. ജൂണ്‍ 25, ജൂലൈ 2 തീയതികളില്‍ ട്രാം സമയം രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 വരെ ആയിരിക്കും.

ബസ് സര്‍വീസ്
തിങ്കള്‍ മുതല്‍ വ്യാഴം വരെ: 4.30 മുതല്‍ 12.30 വരെ.

വെള്ളിയാഴ്ച: രാവിലെ 5 മുതല്‍ 1 വരെ

ശനിഞായര്‍: രാവിലെ 6 മുതല്‍ 1 വരെ

വാട്ടര്‍ ബസ്
ദുബായ് മറീന മറീന വാക്ക് Marina Walk: ഉച്ചയ്ക്ക് 12 മുതല്‍ 12.11 വരെ
മറീന പ്രൊമെനേഡ് -മറീന മാള്‍: വൈകുന്നേരം 4.11 മുതല്‍ രാത്രി 11.17 വരെ
മറീന ടെറസ് – Marina Walk: വൈകുന്നേരം 4.08 മുതല്‍ രാത്രി 11.16 വരെ
വാട്ടര്‍ ടാക്‌സി
മറീന മാള്‍ ബ്ലൂവാട്ടേഴ്‌സ്: വൈകുന്നേരം 4 മുതല്‍ രാത്രി 11.40 വരെ
ആവശ്യാനുസരണം: ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ (മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമാണ്).

അബ്ര
ദുബായ് ഓള്‍ഡ് സൂഖ് ബനിയാസ്: രാവിലെ 10 മുതല്‍ രാത്രി 11.20 വരെ
അല്‍ ഫാഹിദി സബ്ഖ: രാവിലെ 10 മുതല്‍ രാത്രി 11:25 വരെ
അല്‍ ഫാഹിദി ദെയ്‌റ ഓള്‍ഡ് സൂക്ക്: രാവിലെ 10 മുതല്‍ രാത്രി 11.25 വരെ
ബനിയാസ് സീഫ്: രാവിലെ 10 മുതല്‍ രാത്രി 11.57 വരെ
ദുബായ് ഫെസ്റ്റിവല്‍ സിറ്റി ദുബായ് ക്രീക്ക് ഹാര്‍ബര്‍: വൈകുന്നേരം 4 മുതല്‍ രാത്രി 11.20 വരെ
അല്‍ ജദ്ദാഫ് ദുബായ് ഫെസ്റ്റിവല്‍ സിറ്റി: രാവിലെ 8 മുതല്‍ രാത്രി 11.30 വരെ
ദുബായ് ഓള്‍ഡ് സൂഖ് അല്‍ മര്‍ഫ സൂഖ്: വൈകുന്നേരം 4.20 മുതല്‍ രാത്രി 10.50 വരെ
ദേര ഓള്‍ഡ് സൂഖ് അല്‍ മര്‍ഫ സൂഖ്: വൈകുന്നേരം 4.05 മുതല്‍ രാത്രി 10.35 വരെ
ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനില്‍ നിന്നുള്ള ടൂറിസ്റ്റ് സേവനം: വൈകുന്നേരം 4 മുതല്‍ രാത്രി 10.15 വരെ.

ദുബായ് ഫെറി
അല്‍ ഗുബൈബ ദുബായ് വാട്ടര്‍ കനാല്‍: ഉച്ചയ്ക്ക് 1 മുതല്‍ 6 വരെ
ദുബായ് വാട്ടര്‍ കനാല്‍ അല്‍ ഗുബൈബ: 2.20 മുതല്‍ 7.20 വരെ
ദുബായ് വാട്ടര്‍ കനാല്‍ ബ്ലൂവാട്ടേഴ്‌സ്: ഉച്ചയ്ക്ക് 1.50, 6.50
ബ്ലൂവാട്ടേഴ്‌സ് മറീന മാള്‍: 2.50 മുതല്‍ 7.50 വരെ
മറീന മാള്‍ ബ്ലൂവാട്ടേഴ്‌സ്: ഉച്ചയ്ക്ക് 1 മുതല്‍ 6 വരെ
ബ്ലൂവാട്ടേഴ്‌സ് ദുബായ് വാട്ടര്‍ കനാല്‍: 1.15 മുതല്‍ 6.15 വരെ
മറീന മാളില്‍ നിന്നുള്ള ടൂറിസ്റ്റ് സേവനം: 11.30 മുതല്‍ 4.30 വരെ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.