2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബൈ എയര്‍പോര്‍ട്ടില്‍ കുട്ടി എമിഗ്രേഷനും

അഷറഫ് ചേരാപുരം

ദുബൈ എയര്‍പോര്‍ട്ടില്‍ കുട്ടി എമിഗ്രേഷനും

ദുബൈ: ദുബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറുകള്‍. വിമാനത്താവളത്തിന്റ ടെര്‍മിനല്‍ മൂന്നില്‍ ആഗമന വിഭാഗത്തിലാണ് പുതിയ കൗണ്ടര്‍ സജ്ജമായത്.കുട്ടികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ സ്വയം സ്റ്റാമ്പ് ചെയ്യാന്‍ ഇവിടെ അവസരം ലഭിക്കും. നാല് മുതല്‍ 12 വരെ വയസു പ്രായമുള്ള കുട്ടികള്‍ക്ക് പുതിയ എമിഗ്രേഷന്‍ കൗണ്ടറില്‍ സ്വന്തമായി പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാം.

കുട്ടികളുടെ കൗണ്ടര്‍ ഇനി മുതല്‍ എമിഗ്രേഷന്റെ ഭാഗമാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. കുട്ടികളെ ആകര്‍ഷിക്കുന്ന പ്രത്യേകം അലങ്കാരങ്ങളോടെയാണ് കൗണ്ടര്‍ രൂപകര്‍പ്പന ചെയ്തിട്ടുള്ളത്.പ്രത്യേക അവസരങ്ങളില്‍, ജി.ഡി.ആര്‍.എഫ്.എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ സാലിമും സലാമയും കുട്ടികളെ സ്വീകരിക്കും. ദുബൈയിലേക്ക് കടന്നുവരുന്ന കുട്ടികളില്‍ സന്തോഷവും ആവേശവും നിറക്കുകയാണ് പുതിയ എമിഗ്രേഷന്‍ കൗണ്ടറിന്റെ ലക്ഷ്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.