
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയായ ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളും ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി തെരുവിലേക്ക്. വിദ്യാര്‍ഥി യൂനിയനിലടക്കം എ.ബി.വി.പിയുടെ ശക്തമായ സാനിധ്യമുള്ള സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ആസാദി മുദ്രാവാക്യങ്ങളുമായി സമരരംഗത്തേക്കിറങ്ങിക്കഴിഞ്ഞു.
പത്തോളം വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മായായ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഉച്ചക്ക് ഒന്നോടെ പ്ലക്കാര്‍ഡുകളും മറ്റുമായി വിദ്യാര്‍ത്ഥികള്‍ ആര്‍ട്സ് ഫാക്കല്‍റ്റി ഗേറ്റ് നാലിന് സമീപം കൂടിയിരുന്നു. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങളുമായി എത്തിയതോടെ തന്നെ ഇവിടമാകെ നിറഞ്ഞിരുന്നു. ഇവിടെ നിന്ന് റാലിയായി കിറോരി മാള്‍ കോളേജ് വഴി കമല നഗറിലും പിന്നീട് പട്ടേല്‍ സ്റ്റാച്്യൂവിലും പോയി.
എന്‍.എസ്.യു, എ.ബി.വി.പി സംഘടനകള്‍ക്കാണ് വര്‍ഷങ്ങളായി ഇവിടെ വിദ്യാര്‍ഥി യൂനിയനില്‍ പ്രാതിനിധ്യമുള്ളത്. രാജ്യമൊട്ടാകെയുള്ള സര്‍വകാലാശാലകളില്‍ വിവിധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടയില്‍ ഡെല്‍ഹി യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളും സമരരംഗത്തേക്കെത്തിയത് പ്രക്ഷോഭകര്ക്കാകെ വലിയ ആവേശമാണ് നല്‍കുന്നത്.മുമ്പ് സമരം ചെയ്യാനെത്തിയ വിദ്യാര്‍ഥികളെ എബിവിപി പ്രവര്‍ത്തകര്‍ കൂട്ടമായി അക്രമിച്ചിരുന്നു
Comments are closed for this post.