2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പൊലിസ് സ്റ്റേഷനില്‍ കയറി മദ്യപസംഘത്തിന്റെ ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

പൊലിസ് സ്റ്റേഷനില്‍ കയറി മദ്യപസംഘത്തിന്റെ ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: പൊലിസ് സ്റ്റേഷനില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. ബാലുശേരി പൊലിസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം എസ്.ഐയെ ആക്രമിച്ചു. സംഭവത്തില്‍ പുത്തൂര്‍ സ്വദേശി റബിന്‍ ബേബി, നടുവണ്ണൂര്‍ സ്വദേശി ബബിനേഷ്, വട്ടോളി ബസാര്‍ സ്വദേശി നിധിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

നേരത്തെ ഇവരെ മദ്യപിച്ച് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബഹളമുണ്ടാക്കിയതിന് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു . പിന്നീട് ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ശേഷം രാത്രിയോടെയാണ് മതില്‍ ചാടിക്കടന്നെത്തിയ സംഘം പൊലിസുകാരെ ആക്രമിച്ചത്. ഇവര്‍ പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണെന്നും അറസ്റ്റ് ചെയ്തുവെന്നും പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.