2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിക്ക് നേരെ വീണ്ടും കൂട്ട ആയുധ ഡ്രോൺ ആക്രമണ ശ്രമം

   റിയാദ്: സഊദിക്ക് നേരെ വീണ്ടും തുടർച്ചയായ കൂട്ട ആയുധ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും എന്നാൽ ഹൂതികളുടെ ലക്‌ഷ്യം കാണും മുമ്പ് അവ തകർത്തതായും അറബ് സഖ്യ സേന അറിയിച്ചു. യമനിലെ ഇറാൻ അനുകൂല ഹൂതികളാണ് സഊദിക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നത്. വെള്ളിയാഴ്ച പുലർച്ചെ മാത്രം നാല് ആയുധ ഡ്രോണുകളാണ് സഊദി ജനവാസ മേഖല ലക്ഷ്യമാക്കിയെത്തിയത്.

  കൂടാതെ, കഴിഞ്ഞ ദിവസങ്ങളിലും സഊദിക്ക് നേരെ ആയുധ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും കുതിച്ചെത്തിയിരുന്നു. എന്നാൽ, സഊദി പ്രതിരോധ സേനയും അറബ് സഖ്യ സേനയും വ്യോമ പ്രതിരോധ സംവിധാനമുപയോഗിച്ച് ഇവ തകർത്തതിനാൽ വൻ ദുരന്തങ്ങളിൽ നിന്നാണ് സഊദി അറേബ്യ രക്ഷപ്പെട്ടത്. സഊദിക്കെതിരെ നടക്കുന്ന തുടർച്ചയായ ആക്രമണത്തിനെതിരെ വിവിധ ലോക രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.