2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിലേക്കെത്തിയ ആയുധ ഡ്രോൺ തകർത്തു; കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

    റിയാദ്: സഊദിയിയിലേക്ക് ഹൂതികൾ വിക്ഷേപിച്ച ആയുധ ഡ്രോൺ തകർത്തതിന്റെ അവശിഷ്ടങ്ങൾ പതിച്ച് കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. ഖമീസ് മുശൈത്തിലാണ് ഡ്രോൺ തകർന്നതിന്റെ ഭാഗങ്ങൾ ചിതറിയത്. സംഭവത്തിൽ പത്ത് വയസുകാരനും സ്വദേശി പൗരനും പരിക്കേറ്റതായി അസീർ പ്രവിശ്യ സിവിൽ ഡിഫൻസ് ഡയരക്ടറേറ്റ് ക്യാപ്റ്റൻ മുഹമ്മദ്‌ ബിൻ അബ്ദു അൽ സായിദ് പറഞ്ഞു. മൂർച്ചയേറിയ ഭാഗങ്ങൾ തറച്ചാണ് പരിക്ക്.

     ഡ്രോൺ തകർത്തതിന്റെ പിന്നാലെ അവശിഷ്ടങ്ങൾ വ്യാപകമായി പ്രദേശത്ത് ചിതറിത്തെറിച്ചതായി പ്രദേശ വാസികൾ വ്യാകമായി റിപ്പോർട്ട് ചെയ്തു. ഖമീസ് മുശയ്ത്, അഹദ് റുഫൈദ എന്നിവിടങ്ങളിലാണ് ഡ്രോണുകൾ തകർത്തിട്ടത്. സംഭവത്തിൽ നിരവധി വീടുകളും വാഹനങ്ങളും തകർന്നിട്ടുണ്ട്.

     യമനിലെ ഇറാൻ അനുകൂല ഹൂതികൾ തുടർച്ചയായി സഊദിയെ ലക്ഷ്യമാക്കുകയാണ്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി ആയുധ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് സഊദിക്കെതിർ ഹൂതികൾ വിക്ഷേപിച്ചത്. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News