ന്യൂഡല്‍ഹി: കൊല്ലം ജില്ലയിലുള്‍പ്പെടെ, മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനിടെ ഉള്‍വസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാര്‍ഥിനികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളേജിലെ നീറ്റ് പരീക്ഷത്തെക്കിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവമുണ്ടായത്.
സംഭവത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വാദിച്ചിരുന്നു. പക്ഷേ കോംപെന്‍സേഷന്‍ ആവശ്യപ്പെട്ട് വീണ്ടും പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
രാജ്യത്തുടനീളം ആറ് കോളജുകളിലാണ് ഇത്തരത്തില്‍ പരാതി ഉയര്‍ന്നത്. ഈ കോളജുകളിലെല്ലാം വീണ്ടും പരീക്ഷ നടത്തും. വീണ്ടും പരീക്ഷയെഴുതാന്‍ താല്‍പര്യമുള്ളവര്‍ മാത്രം എഴുതിയാല്‍ മതിയെന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി.
സെപ്റ്റംബര്‍ നാലിനാണ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കെല്ലാം ഹാള്‍ ടിക്കറ്റ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
Comments are closed for this post.