2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡ്രെഡ്ജര്‍ അഴിമതി; ജേക്കബ് തോമസിന് തിരിച്ചടി,കേസ് റദ്ദാക്കിയ ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു

ഡ്രെഡ്ജര്‍ അഴിമതി; ജേക്കബ് തോമസിന് തിരിച്ചടി

ന്യൂഡല്‍ഹി: ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി.

അതേസമയം ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. അഴിമതിയില്‍ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാനാണ് അനുമതിയെന്നും എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി ജേക്കബ് തോമസ് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇപ്പോള്‍ പുറപ്പെടുവിക്കുന്നത് ഇടക്കാല റിപ്പോര്‍ട്ടാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നെതര്‍ലാന്‍ഡസ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ അരോപണം. സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരിന്‍ വി റാവല്‍, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി.ജേക്കബ് തോമസിനായി അഭിഭാഷകന്‍ എ.കാര്‍ത്തിക്, കേസിലെ മറ്റൊരു ഹര്‍ജിക്കാരനായി അഭിഭാഷകന്‍ കാളിശ്വരം രാജ് എന്നിവര്‍ ഹാജരായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News