2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബി.ജെ.പിയുടെ വാദങ്ങളെല്ലാം സ്വപ്‌ന സുരേഷ് ശരിവെച്ചു; ശിവശങ്കറിനെ പുറത്താക്കണമെന്നും കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ബി.ജെ.പി ഉന്നയിച്ച വാദങ്ങളെല്ലാം സ്വപ്‌ന സുരേഷ് ശരിവെച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ചുവെന്നാണ് ബി.ജെ.പി ഉന്നയിച്ചത്. പറഞ്ഞത് സത്യമാണെന്ന് തെളിയുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫോണ്‍ നമ്പര്‍ പരിശോധിക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ രണ്ടു നീതിയാണെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഒരു പുസ്തകമെഴുതിയതിനാണദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. സമാനമായ കുറ്റം ചെയ്ത പി.ശിവശങ്കരനെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം പുസ്തകമെഴുതിയത് മുഖ്യമന്ത്രിയെ വെള്ളപൂശാനാണ്. എന്നാല്‍ അതിപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തന്നെ നേരെ തിരിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് എത്രയും പെട്ടെന്ന്പുറത്താക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.