കുവൈത്ത് സിറ്റി: ഹൃസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ മഹാരാഷ്ട്ര മുസ്ലിം ലീഗ് ട്രഷറർ ഡോ. സി.എച്ച്.ഇബ്രാഹിം കുട്ടിക്ക് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി.വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ അതിവേഗം വ്യാപിക്കുന്ന കാലത്ത്, മുസ്‌ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കും മതേതര കാഴ്ചപ്പാടുകൾക്കും പ്രാധാന്യം വർധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
അബ്ബാസിയ കെ.എം.സി.സി. ഓഫീസിൽ നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണയത്ത് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. എൻ.കെ.ഖാലിദ് ഹാജി, എഞ്ചിനീയർ മുഷ്താഖ്, ഫാസിൽ കൊല്ലം ആശംസകളർപ്പിച്ചു.ജില്ലാ-മണ്ഡലം നേതാക്കളായ ഹമീദ് മൂടാൽ, അലി മാണിക്കോത്ത്,അബ്ദു കടവത്ത്,അൻവർ,മുജീബ് നിറമരുതൂർ,ബഷീർ വാജ്‌ദാൻ,സുഹൈൽ ബല്ല, മദനി, കബീർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ഷാഫി കൊല്ലം നന്ദിയും പറഞ്ഞു.
Comments are closed for this post.