
ടെഹ്റാന്: യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട് ഇറാന് ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 35 പേര് മരിച്ചു. 48 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങില്‍ സംബന്ധിക്കാന്‍ ആയിരങ്ങളാണ് കെര്‍മനില്‍ എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖാസിം സുലൈമാനി ഇറാഖ് തലസ്ഥാന നഗരിയായ ബഗ്ദാദില്‍ കൊല്ലപ്പെട്ടത്.
ഇറാനിലെ ഉന്നത സേനാ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനും ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ തൊട്ട്താഴെ പദവിയുള്ളയാളുമായിരുന്നു ഖാസിം സുലൈമാനി. ഇറാന്റെ യുദ്ധവീരനെന്ന ഖ്യാതിയും ഇറാനുകാര്‍ക്ക് അടങ്ങാത്ത അഭിനിവേഷവും അദ്ദേഹത്തോടുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ആയിരങ്ങളാണ് ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടു പോകുന്നതിനൊപ്പം സഞ്ചരിക്കുന്നത്. വിശുദ്ധ നഗരമായി ശീഈകള്‍ കണക്കാക്കുന്ന കെര്മലിലാണ് മൃതദേഹം അടക്കംചെയ്യുക.
Comments are closed for this post.