കണ്ണൂര്‍: എ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദിന് ഇരട്ടവോട്ടെന്ന ആരോപണവുമായി സി.പി.എം, കണ്ണൂര്‍ മണ്ഡലത്തില്‍ വോട്ടര്‍പട്ടികയിലാണ് ഷമയുടെ പേര് രണ്ടുവട്ടം ചേര്‍ത്തിരിക്കുന്നതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആരോപിച്ചിരിക്കുന്നത്.
വോട്ടര്‍പട്ടികയില്‍ അഞ്ഞൂറ്റി മുപ്പത്തിരണ്ടാം നമ്പറായും, ആയിരത്തി ഇരുന്നൂറ്റി അന്‍പതാം നമ്പറായും ഷമയുടെ പേര് ചേര്‍ത്തിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ഇരട്ടവോട്ടുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരുടേതാണെന്നും ഇരട്ടവോട്ട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആരോപണം തള്ളി ഷമാ മുഹമ്മദ് രംഗത്തെത്തി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള സി.പി.എം നീക്കമാണ് നടക്കുന്നതെന്നും ഷമാ മുഹമ്മദ് പറഞ്ഞു.
സി.പി.എമ്മിനെതിരേയും പിണറായി വിജയനെതിരേയും സംസാരിക്കുന്നതുകൊണ്ടാണ് ഇത്തരം കള്ളവോട്ട് ആരോപണം തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ഷമ മുഹമ്മദ് കുറ്റപ്പെടുത്തി
Comments are closed for this post.