കുവൈറ്റ് : പുതിയ അധ്യയന വര്‍ഷ ക്ലാസുകൾ തുടങ്ങാനിരിക്കേ കുവൈറ്റ് കാമ്പസുകളിലെ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പുതിയ നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി ഡോ. ആദില്‍ അല്‍ മാനിയയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമിതി യോഗത്തിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കരുത് ,കാമ്പസിനുള്ളില്‍ മാന്യമായ വസ്ത്രം ധരിക്കണം തുടങ്ങിയ നിര്‍ദശങ്ങള്‍ തീരുമാനിച്ചത്.
കാമ്പസുകളിൽ നിയന്ത്രങ്ങള്‍ ആവശ്യമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ലിംഗസമത്വം ശരിയായ രീതിയില്‍ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും പുതിയ തീരുമാനം ഉപകരിക്കും. നല്ല വ്യക്തിത്വം രൂപവത്കരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് കണ്ടെത്തല്‍.ഈ അധ്യയന വര്‍ഷം മുതല്‍തന്നെ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ondent highlights:dont sit crosslegged you must dress decently instructions
Comments are closed for this post.