
കൊല്‍ക്കത്ത: ബി.ജെ.പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീ റാം’ വിളിച്ചതില്‍ പ്രതിഷേധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ പ്രസംഗം വെട്ടിച്ചുരിക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയുടെ സമാപന ചടങ്ങിലായിരുന്നു സംഭവം. മമത പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം വിളിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവര്‍ണര്‍ ജഗ്ദീപ് ധാന്ഖറും വേദിയിലിരിക്കെ, ഒരു പരിപാടിയിലേക്ക് വിളുച്ചുവരുത്തി അപമാനിക്കരുതെന്ന് പറഞ്ഞ മമത തന്റെ പ്രസംഗം വെട്ടിച്ചുരുക്കുകയായിരുന്നു.
‘ എന്നെ ഇങ്ങോട്ട് വിളിച്ചുവരുത്തി അപമാനിക്കരുത്. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല. നിങ്ങള്‍ ഒരാളെ ഒരു സര്‍ക്കാര്‍ പ്രോഗ്രാമിലേക്ക് ക്ഷണിച്ചാല്‍ നിങ്ങള്‍ അവരെ അവരെ അപമാനിക്കരുത്.’ ഒരു താക്കീതു രൂപത്തില്‍ ഇത്രയും പറഞ്ഞ് അവര്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
മമതയുടെ നടപടി പ്രധാനമന്ത്രിയെയും ഗവര്‍ണറേയും ഞെട്ടിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ സംസാരിക്കാനെത്തിയ മോദി മമതയെ സഹോദരി എന്ന് അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിക്കുകയായിരുന്നു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളക്കല് പതിവാണ്. ഇതില്‍ മമത നേരത്തെയും അതൃപ്തി അറിയിച്ചിരുന്നു.ശ്രീറാമിനെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങള്‍ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ബി.ജെ.പി ‘ജെയ് ശ്രീറാം’ രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും മമത പറഞ്ഞിരുന്നു.