റിയാദ്: നിലവിലെ 15 ശതമാനം വാറ്റ് നിലനിർത്തണമെന്ന് സഊദി അറേബ്യയോട് അന്താരാഷ്ട്ര നാണയ നിധിയുടെ ശുപാർശ.
വൈദ്യുതിയുടെയും പെട്രോളിന്റെയും മറ്റു ഇന്ധനങ്ങളുടെയും വില ഉയര്‍ത്തണമെന്നും നാലാം ആര്‍ട്ടിക്ള്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഐഎംഎഫ് സഊദി അറേബ്യക്ക് കഴിഞ്ഞ ദിവസം കൈമാറിയ ശുപാർശയിൽ ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്തെ പൊതുകടം കുറഞ്ഞ് സുസ്ഥിര നിലയിലാണ്. സാമ്പത്തിക ഘടന കണക്കിലെടുക്കുമ്പോള്‍ വിനിമയ നിരക്കിനെ യുഎസ് ഡോളറുമായി ബന്ധിപ്പിക്കുന്ന നയം ഗുണകരമാണെന്നും സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ ഇത് കരുത്ത് നല്‍കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം ജി 20 രാജ്യങ്ങളില്‍ ഏറ്റവുമധികം സാമ്പത്തിക വളര്‍ച്ചയുണ്ടായ രാജ്യമാണ് സഊദി അറേബ്യ. നിലവിൽ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തിയതും തൊഴിലിടങ്ങളിലെ വനിതാസാന്നിധ്യം 36 ശതമാനമായി ഉയര്‍ന്നതും അടുത്തിടെ സഊദി അറേബ്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളാണ്.
Comments are closed for this post.