പക്ഷികളെ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. അവയെ ഒന്നടുത്തുകാണാന്‍, ചലനങ്ങള്‍ നിരീക്ഷിക്കാന്‍, കയ്യില്‍ കിട്ടിയാല്‍ അരുമയോടെ തഴുകി താലോലിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ എല്ലാ പക്ഷികളെയും തലോടാനും അണച്ചുചേര്‍ക്കാനും വരട്ടെ. മനുഷ്യ ജീവന് ഭീഷണിയാകുന്ന പക്ഷികളുമുണ്ട്. പല തരത്തിലാണ് ഭീഷണികള്‍. എന്നാല്‍ നമ്മളൊന്നു തൊട്ടാല്‍ മരണംതന്നെ സംഭവിച്ചേക്കാവുന്ന വിഷം വമിക്കുന്ന പക്ഷികളും ഉണ്ട്. ആ നിരയിലുള്ള പുതിയ രണ്ടു വിഭാഗങ്ങളെ കൂടി കണ്ടെത്തിയിരിക്കുന്നു. ന്യൂ ഗിനിയയുടെ ഉള്‍ക്കാട്ടിലാണ് ഈ പക്ഷികളെ കണ്ടെത്തിയത്.
റീജന്റ് വിസ്ലര്‍(പാച്ചിസെഫാല ഷ്‌ലെഗി), റൂഫൗസ്‌നാപ്പഡ് ബെല്‍ബേര്‍ഡ് (അലെന്ദ്രിയാസ് റുഫിനുക) എന്നിങ്ങനെ രണ്ടു പക്ഷിവിഭാഗങ്ങളാണ് കൊടിയ വിഷം വമിച്ചു സഞ്ചരിക്കുന്നുണ്ടെന്നും ഇവയുടെ സാന്നിധ്യം മനുഷ്യ ജീവനുതന്നെ അപകടമുണ്ടാക്കുമെന്നും ഡാനിഷ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
വിഷമയമുള്ള ആഹാരമാണ് ഇവ കഴിക്കുക. ഇതിനുശേഷം അവ ചിറകുകളില്‍ വിഷമാക്കി മാറ്റുന്നു.
കുറിയന്‍ വിഷത്തവളയുടെ വിഷത്തിന് സമാനമാണ് ഈ രണ്ടു പക്ഷിവിഭാഗങ്ങളും പുറപ്പെടുവിക്കുന്ന വിഷമെത്രെ. ഇതുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുണ്ട്.
വിഷം സ്വന്തം ശരീരത്തിലുണ്ടെങ്കിലും അതു കൊണ്ട് ഇവയ്ക്ക് യാതൊരു ദോഷങ്ങളുമുണ്ടാകില്ല. എന്നാല്‍ മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും അപകടം വരുത്തുമെന്നും ഗവേഷകര്‍ കണ്ടെത്തി. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഓഫ് ഡെന്‍മാര്‍ക്കിലെ സംഘമാണ് വിഷമയമുള്ള പക്ഷി വിഭാഗങ്ങളെ കണ്ടെത്തിയത്.
Comments are closed for this post.