2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വില കേട്ടാല്‍ ഞെട്ടരുത്…! ലോകത്തിലെ ഏറ്റവും വിലകൂടിയ തേന്‍ ഇവിടെ കിട്ടും

ശരീരഭാരം കുറയ്ക്കാനും മുഖസൗന്ദര്യം കൂട്ടാനുമൊക്കെ സഹായിക്കുന്ന, മറ്റു ആരോഗ്യഗുണങ്ങള്‍ ധാരാളം നല്‍കുകയും ചെയ്യുന്ന ഭക്ഷ്യ പദാര്‍ഥമാണ് തേന്‍. ലോകത്ത് ഏറ്റവും വില കൂടിയ തേന്‍ എവിടെയാണ് കിട്ടുക? അതിന് എന്ത് വിലയുണ്ടാകും? ഈ തേന്‍ വാങ്ങണം, രുചി നോക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എന്നാല്‍ തുര്‍ക്കിയിലെ സെന്റൗരി തേനാണ് ലോകത്തിലെ ഏറ്റവും വില കൂടിയ തേന്‍. ഒരു കിലോഗ്രാമിന് 8.6 ലക്ഷം രൂപയാണ് ഇതിന്റെ വില.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം രുചിയുടെ കാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും വിപണിയില്‍ നിന്ന് ലഭിക്കുന്ന പരമ്പരാഗത തേനില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സെന്റൗരി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിളവെടുക്കുന്നുവെന്ന പ്രത്യേകതയും സെന്റൗരി തേനിനുണ്ട്.

സമുദ്ര നിരപ്പില്‍ നിന്ന് 2,500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റൗരിയിലെ ഗുഹയില്‍ നിന്നാണ് ഈ തേന്‍ ഉല്‍പാദിപ്പിക്കുന്നത്.അതിനാലാണ് സെന്റൗരി തേന്‍ എന്ന പേരും ലഭിച്ചത്. ആരോഗ്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് തേന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.