2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രതിസന്ധികളില്‍ തളരുത്: മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍

 

മസ്‌കത്ത്: ജീവിതത്തില്‍ പല വിധ പ്രയാസങ്ങളും വിശ്വാസികള്‍ നേരിടേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ ദൃഢമായ വിശ്വാസത്തോടെ പ്രതിസന്ധിക്കളെ നേരിടുന്നവര്‍ക്കാണ് വിജയം വരിക്കുവാന്‍ കഴിയുക എന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനും ആയ ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ പറഞ്ഞു. സമസ്ത സ്ഥാപകം ദിനം പ്രമാണിച്ച് മസ്‌കറ്റ് റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഗൂഗിള്‍ മീറ്റ് വഴി നടത്തിയ പരിപാടിയില്‍ പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം ആയിരുന്നു അദ്ദേഹം. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉല്‍ഘടനം ചെയ്തു . സിംസാറുല്‍ ഹഖ് ഹുദവി (അബുദാബി) മുഖ്യാതിഥി ആയിരുന്നു.റേഞ്ച് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ് ദാരിമി കടബ അധ്യക്ഷത വഹിച്ചു.ലത്തീഫ് ഫൈസി സലാല,യൂസഫ് മുസ്‌ലിയാര്‍ സീബ്,ഇമ്പിച്ചാലി മുസ്‌ലിയാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സകീര്‍ ഹുസൈന്‍ ഫൈസി സ്വാഗതവും പി. പി.മുജീബ് റഹ്മാന്‍ മൗലവി നന്ദിയും പറഞ്ഞു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.