2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൈറ്റ് ഹൗസില്‍ പ്രഥമവനിതയെത്തി; ട്രംപ് അധികാരമേറ്റ് ആറു മാസത്തിനു ശേഷം

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപും അവരുടെ മകന്‍ ബാറോണും ഒടുവില്‍ വൈറ്റ് ഹൗസിലേക്ക് താമസം മാറി. ട്രംപ് അധികാരത്തിലെത്തി ആറു മാസത്തിനു ശേഷമാണ് ഭാര്യയും പതിനൊന്നുകാരനായ മകനും വൈറ്റ് ഹൗസിലേക്ക് സ്ഥിരതാമസത്തിനെത്തുന്നത്.

മകന്‍ ബാറോണിന്റെ പഠനവുമായി ബന്ധപ്പെട്ട് മെലനിയ ന്യൂയോര്‍ക്കിലായിരുന്നു ഇതുവരെ താമസിച്ചിരുന്നത്. പഠനം പൂര്‍ത്തിയായതോടെ ഇരുവരും വൈറ്റ് ഹൗസിലേക്ക് താമസം മാറുകയായിരുന്നു.

ട്രംപിനൊപ്പമാണ് ഇരുവരും വൈറ്റ് ഹൗസിലേക്ക് എത്തിയത്. വൈറ്റ് ഹൗസില്‍ എത്തിയതിനുശേഷം ജനല്‍വാതിലിലൂടെ പുറത്തേക്കുള്ള ചിത്രം മെലനിയ ട്വീറ്റ് ചെയ്തിരുന്നു.

അധികാരത്തിലെത്തി ഇത്രയും വൈകി വൈറ്റ് ഹൗസില്‍ എത്തിയ പ്രഥമ വനിത യുഎസിന്റെ ചരിത്രത്തില്‍ അടുത്തൊന്നും ഉണ്ടായിട്ടില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.