2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാസ്ക് ധരിക്കണമെന്ന് ഉത്തരവിടില്ലെന്ന് ശപഥം ചെയ്ത് ട്രംപ്

പി.പി ചെറിയാൻ

 
വാഷിങ്ടൻ ഡി.സി: അമേരിക്കൻ ജനത കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് ശപഥം ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇൻഫക്ഷ്യസ് ഡിസീസ് എക്സപെർട്ട് ഡോ. ആന്റണി ഫൗസിയുടെ നിർദ്ദേശങ്ങൾക്കുള്ള മറുപടിയായിട്ടാണ് ഫോക്സ് ന്യൂസിനോട് വെള്ളിയാഴ്ച നടത്തിയ അഭിമുഖത്തിൽ ട്രംപ് തന്റെ നിലപാടു വ്യക്തമാക്കിയത്. എല്ലാവരും നിർബന്ധമായി മാസ്ക് ധരിക്കണമെന്നായിരുന്നു ഫൗസി നിർദേശിച്ചിരുന്നത്.
 

ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്ക് ധരിക്കണമോ, വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനിതിനു നിർബന്ധിക്കുകയില്ല ട്രംപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മിലിട്ടിറി ആശുപത്രി സന്ദർശിച്ചപ്പോഴായിരുന്നു ട്രംപ് ആദ്യമായി മാസ്ക് ധരിച്ചത്.

മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് രാഷ്ട്രീയവൽക്കരിച്ചിരിക്കുന്ന മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെ ഗവർണർമാരും വ്യക്തികളുടെ സ്വാതന്ത്ര്യം പരിഗണിക്കാതെ മാസ്ക് ധരിക്കണമെന്ന് നിർബന്ധിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല ട്രംപ് വ്യക്തമാക്കി. സിഡിസി ഡയറക്ടർ ഡോ. റോബർട്ട് ആർ ഡെ ഫീൽഡും മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു.

ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ട്. മാസ്കു ധരിക്കാത്തവർക്കും അതുപോലെ കർശന നിർദേശങ്ങൾ പാലിക്കാത്തവർക്കും കൊറോണ വൈറസ് അന്യമല്ലെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.