
വാഷിങ്ടണ്‍: കൊവിഡിനെതിരായ ചികിത്സയ്ക്കായി കൂടുതല്‍ മലേറിയക്കെതിരായ മരുന്നുകള്‍ വിട്ടുനല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥനയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മലേറിയയ്ക്കുള്ള ഹൈഡ്രോക്ലോറോക്വീന്‍ എന്ന മരുന്നിന്റെ ഗുളികകള്‍ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ട്രംപിന്റെ വിളി വന്നിരിക്കുന്നത്.
അമേരിക്കയുടെ ആവശ്യം അവര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ട്രംപ് പറഞ്ഞു.
മോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇളവനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചുവെന്നും ട്രംപ് വെളിപ്പെടുത്തി.
ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും വേണ്ടിവന്നാല്‍ താനും മരുന്ന് കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് ഒരുപാട് മരുന്ന് ആവശ്യമുണ്ട്. സ്ട്രാറ്റജിക് നാഷണല്‍ സ്റ്റോക്ക്പൈല്‍ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.