2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡോളര്‍ കടത്ത് കേസ: സ്പീക്കര്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല, സുഖമില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ല എന്നതാണ് സ്പീക്കര്‍ നല്‍കിയ വിശദീകരണം.

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു.

യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.