തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളര്‍ അടക്കം യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഡോളര്‍ നല്‍കിയത് സന്തോഷ് ഈപ്പനാണെന്ന് ആരോപിച്ചാണ് അറസ്റ്റ്.
ചൊവ്വാഴ്ച്ച രാവിലെ സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോളര്‍ കടത്ത് കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. മറ്റ് നാലു പ്രതികളില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments are closed for this post.