കണ്ണൂരില്‍ പതിനൊന്നുകാരനെ തെരുവുനായ കടിച്ചു കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാല്‍ നൗഷാദ് ആണ് മരിച്ചത്. സംസാര ശേഷി ഇല്ലാത്ത കുട്ടിയാണ് നിഹാല്‍. വൈകിട്ട് 5 മണിയോടെ ആണ് വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചോര വാര്‍ന്ന അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
Comments are closed for this post.