2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാലക്കാട് രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

പാലക്കാട് രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

പാലക്കാട്: പാലക്കാട് കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു. കുമ്പിടി കെ.സി പള്ളിക്ക് സമീപം താമസിക്കുന്ന തുറക്കല്‍ മുഹമ്മദ് മൗലവിയുടെ മകന്‍ സബാഹുദ്ദീന്റെ ചെവിയാണ് നായ കടിച്ചെടുത്തത്. കടിയേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരമണിയോടെ വീടിന് സമീപത്തുവച്ചായിരുന്നു ആക്രമണം.

രണ്ടരവയസുകാരന്റെ ചെവിയുടെ ഏതാണ്ട് പൂര്‍ണഭാഗം നായ കടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്തുനില്‍ക്കുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം. ഉടന്‍ തന്നെ വീട്ടൂകാര്‍ നായയെ ഓടിച്ചെങ്കിലും അപ്പോഴെക്കും കുട്ടിയെ നായ ആക്രമിച്ചിരുന്നു.

കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും, ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.