2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.എസ് പ്രസിഡന്റിനറിയുമോ; 700 കര്‍ഷകര്‍ മരിച്ചൊടുങ്ങിയിട്ടും മനമലിയാത്ത ഒരാളാണ് ഞങ്ങളുടെ പ്രധാനമന്ത്രി; ജോ ബൈഡനെ ടാഗ് ചെയ്ത് കര്‍ഷക സമരനായകന്റെ ട്വീറ്റ്

  • മോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണമെന്നും ആവശ്യം

ന്യുഡല്‍ഹി: പ്രിയ അമേരിക്കന്‍ പ്രസിഡന്റേ താങ്കളറിയണം. താങ്കളുടെ മുമ്പിലിരിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അവതരിപ്പിച്ച മൂന്ന് കര്‍ഷകബില്ലുകള്‍ക്കെതിരെ ഞങ്ങള്‍ ഇന്ത്യയിലെ കര്‍ഷകര്‍ പതിനൊന്നു മാസമായി തെരുവില്‍ സമരത്തിലാണ്. ഈ കാലയളവിനുള്ളില്‍ 700 കര്‍ഷകര്‍ മരിച്ചു. എന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തയാള്‍ കൂടിയാണ് അദ്ദേഹം.

ആയതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം കൂടി പരിഗണിക്കണം’
മോദിയുമായുള്ള യു.എസ് പ്രസിഡന്റിന്റെ ചര്‍ച്ച തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ് ജോ ബൈഡനെ ടാഗ് ചെയ്ത് കര്‍ഷക സമരനായകന്റെ ട്വീറ്റിലെ വരികളാണിത്. ഭാരത് കിസാന്‍ യൂണിയന്‍ വക്താവും കര്‍ഷകസമരനായകനുമായ രാകേഷ് ടികായത്താണ് ജോ ബൈഡനെ ട്വീറ്റ് ചെയ്തത്.

മോദി സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ 2020 നവംബര്‍ മുതലാണ് കര്‍ഷകര്‍ സമരം ശക്തമാക്കിയത്. ഇതുവരെ 11 തവണ കര്‍ഷകര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ ബില്ലുകള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും അവ പിന്‍വലിക്കില്ലെന്നുമാണ് ഇപ്പോഴും സര്‍ക്കാറിന്റെ പിടിവാശി. ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജ്യത്ത് തിങ്കളാഴ്ച ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.