കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനം. വനിതാ ഡോക്ടര്‍ അടക്കം രണ്ട് പേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹൗസ് സര്‍ജന്‍ ഡോ. ഹരീഷ് മുഹമ്മദിനും വനിതാ ഡോക്ടര്‍ക്കും നേരെയാണ് അക്രമമുണ്ടായത്. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. പ്രതികളായ ജോസ്മില്‍, റോഷന്‍ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments are closed for this post.