
തൃശ്ശൂര്‍: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരില്‍ ഡോക്ടര്‍ പൊലിസ് പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്.
രണ്ടരഗ്രാം എം.ഡി.എം.എയും ലഹരി സ്റ്റാംപുകളും പിടികൂടി. ലഹരി എത്തിച്ചത് ബെംഗളൂരുവില്‍ നിന്നെന്ന് പൊലിസ് പറഞ്ഞു.
ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര് ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.