ന്യൂഡല്‍ഹി: ചില ഉത്പന്നങ്ങള്‍ വാങ്ങിയ ശേഷം വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മൊബൈല്‍ ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെതാണ് നിര്‍ദേശം.
ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്ന് വ്യാപാരികള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി. മൊബൈല്‍ നമ്പറുകള്‍ നല്‍കാന്‍ തയാറാകാത്തവര്‍ക്ക് ചിലര്‍ സേവനം നല്‍കാന്‍ വിസമ്മതിക്കുന്നതായ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത് ഉപയോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമാണെന്നും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ യാതൊരു പിന്നില്‍ യുക്തിയില്ലെന്നുമാണ് കണ്‍സ്യൂമേഴ്‌സ് കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് ചൂണ്ടിക്കാട്ടി.
എന്തെങ്കിലും വിതരണം ചെയ്യാനോ ബില്‍ ജനറേറ്റ് ചെയ്യാനോ വേണ്ടി ചില്ലറ വ്യാപാരികള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കേണ്ട ആവശ്യമില്ലെന്നും ഇതില്‍ സ്വകാര്യതയുടെ പ്രശ്‌നമുണ്ടെന്നും രോഹിത് കുമാര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.