
വാക്‌സിനേഷന്‍ എടുക്കുന്ന ചിത്രങ്ങള്‍ പല താരങ്ങളും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വാക്‌സിന്‍ എടുത്തുവെന്നറിയിച്ച് ഗായകന്‍ എ.ആര്‍ റഹ്മാനും മകന്‍ അമീനും എടുത്തിട്ട ചിത്രം മറ്റൊന്നാണ്. മാസ്‌ക് ധരിച്ചുള്ള ചിത്രം. ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ഇരുവരും ധരിച്ച മാക്‌സിനെപ്പറ്റിയായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ച.
View this post on Instagram
ചര്‍ച്ച ചെയ്യാന്‍ തക്ക വിധമുള്ളമാണ് ഇരുവരും ധരിച്ചിരിക്കുന്ന മാസ്‌ക്. എല്‍.ജി കമ്പനിയുടെ പ്യൂരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫെയര്‍ മാസ്‌കാണ് ഇത്. ഒട്ടേറെ പ്രത്യേകകളുള്ള മാസ്‌കിന്റെ വില തന്നെ കേട്ടാല്‍ ഞെട്ടും. ഒന്നിന് 18,148 രൂപ. എന്താണിത്ര പ്രത്യേകതയെന്നല്ലേ…
വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്.ഇ.പി.എ ഫില്‍ട്ടരാണ് പ്രധാന പ്രത്യേകത. 99.9 ശതമാനം വായുശുദ്ധീകരണവും ബാക്ടീരികളില്‍ നിന്ന് സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാത്രികമായി ശുദ്ധിയാവുന്ന ഓട്ടോ സാനിറ്റൈസിങ് യു.വി സ്‌റ്റെറിലൈസിങ് സംവിധാനവുമുണ്ട്. 820 എം.എച്ച്.പി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മാസ്‌ക് രണ്ടു മണിക്കൂര്‍ നേരം ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ ഉപയോഗിക്കാനാവും.