2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒരു പനിയെയും നിസാരമായി കാണരുത്; ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലെ വാര്‍ഡുകള്‍ പകര്‍ച്ചവ്യാധി മുക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്

ഒരു പനിയെയും നിസാരമായി കാണരുത്; ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലെ വാര്‍ഡുകള്‍ പകര്‍ച്ചവ്യാധി മുക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്

ഒരു പനിയെയും നിസാരമായി കാണരുത്; ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലെ വാര്‍ഡുകള്‍ പകര്‍ച്ചവ്യാധി മുക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്



തിരുവനന്തപുരം: ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ള വാര്‍ഡുകള്‍ സമ്പൂര്‍ണ പകര്‍ച്ചവ്യാധി മുക്തമാക്കണമെന്ന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. വെള്ളി,ശനി, ഞായര്‍ ഡ്രൈ ഡേ ആചരിക്കുമ്പോള്‍ എല്ലാവരും പങ്കാളികളാകണം. ആരോഗ്യ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ സ്വയം പ്രതിരോധം ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

 

ജീവനക്കാര്‍ പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ പങ്കാളികളാകണം. ഇവ ആശ്വാസത്തിന്റെ കേന്ദ്രങ്ങളാക്കണം. രോഗബാധിതരായവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരെ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിക്കവേ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
വാര്‍ഡില്‍ യോഗം ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്കിടെ വിലയിരുത്തണം. ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍
കിടപ്പ് രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് പരിചരണം ഉറപ്പാക്കണം. പനിബാധിച്ചവര്‍ക്ക് തുടര്‍പരിചരണം ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഏത് പനിയാണെങ്കിലും നിസാരമായി കാണരുത്. രോഗം വന്നാല്‍ ചികിത്സ തേടാന്‍ പ്രേരിപ്പിക്കണം. ആരോഗ്യ ബോധവത്കരണത്തിന് പ്രതിരോധത്തില്‍ വലിയ പങ്കുവഹിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.