2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മാധ്യമങ്ങളുടെ മുന്നില്‍ പോകരുത്; ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മേധാവിക്ക് മന്ത്രിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോകുകയോ മീ ടൂ ആരോപണങ്ങളില്‍ എന്തെങ്കിലും പ്രസ്താവന നടത്തുകയോ ചെയ്യരുതെന്ന് റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ മുന്നറിയിപ്പ്. കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്നതിനാലാണിത്.

ഇന്നലെ രാത്രി 10 മുതല്‍ പുലര്‍ച്ചെ 2 വരെ നാലു മണിക്കൂര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയ മന്ത്രി ഇന്ന് വീണ്ടും സമരക്കാരെ കാണാന്‍ ഒരുങ്ങുകയാണ്. ബ്രിജ് ഭൂഷണിനെതിരേ പ്രത്യേക പരാതിയൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ ഇതുവരെ കേസെടുത്തിട്ടില്ല.

‘ഞാന്‍ സംസാരിച്ചാല്‍ സുനാമി ഉണ്ടാകും… ആരുടെയെങ്കിലും സഹായം കൊണ്ടല്ല ഞാന്‍ ഇവിടെയെത്തിയത്. ജനങ്ങളാണ് തെരഞ്ഞെടുത്തത്- ബ്രിജ് ഭൂഷണ്‍ യു.പിയിലെ ഗോണ്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിഷേധം സമരം നടത്തുന്ന ഗുസ്തിക്കാര്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവി പി.ടി ഉഷയ്ക്ക് ഇന്ന് കത്തയച്ചു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. നിരവധി യുവ ഗുസ്തി താരങ്ങളാണ് പരാതികള്‍ ഉന്നയിച്ചത്. ഇരകളുടെ പേര് ഇന്ത്യ ഒളിമ്പിക്‌സ് അസോസിയേഷന്‍ കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്താമെന്നും വിനേഷ് ഫോഗട്ട് സമ്മതിച്ചു. ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും അതിന്റെ തലവനെ പുറത്താക്കണമെന്നുമുള്ള ആവശ്യം ഗുസ്തിക്കാര്‍ ആവര്‍ത്തിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.