പച്ചക്കറികള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അവ വേവിക്കാതെ കഴിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചില പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. അത്തരത്തില്‍ പച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികള്‍ ഏതെന്ന് നോക്കാം.
കാബേജ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. വേവിക്കാത്ത കാബേജില്‍ ടേപ്പ് വേമുകള്‍ അഥവാ വിരകളും അവയുടെ മുട്ടകളും കാണും. ഇതുമൂലം ദഹനപ്രശ്‌നങ്ങളും അസ്വസ്ഥതയും ഉണ്ടാകും. അതുകൊണ്ട് കാബേജ് നന്നായി വേവിച്ചു മാത്രം കഴിക്കാനും ഡോ. ഡിംപിള്‍ നിര്‍ദ്ദേശിക്കുന്നു.
കാപ്‌സിക്കം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാപ്‌സിക്കം പച്ചയ്ക്ക് കഴിക്കുന്നതും അനാരോഗ്യകരമാണ്. ആദ്യം കാപ്‌സിക്കത്തിന്റെ രണ്ടു ഭാഗങ്ങളും മുറിച്ചു മാറ്റുക. തുടര്‍ന്ന് അവയുടെ വിത്തുകളും നീക്കം ചെയ്യുക. കാരണം കാപ്‌സിക്കത്തിന്റെ വിത്തില്‍ ടേപ്പ് വേമിന്റെ മുട്ടകള്‍ (അണുബാധ) കാണും.
വഴുതനങ്ങയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വഴുതനങ്ങയുടെ കുരുവില്‍ ടേപ്പ് വേമുകള്‍ ധാരാളം ഉണ്ടാകും. അതുകൊണ്ടുതന്നെ നന്നായി കഴുകിയും വേവിച്ചും മാത്രമേ വഴുതനങ്ങ കഴിക്കാവൂ.
Comments are closed for this post.