ബംഗളൂരു: കണക്കില്‍പ്പെടാത്ത സ്വത്ത് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് സി.ബി.ഐ സമന്‍സ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നവംബര്‍ 25ന് മുന്‍പ് അന്വേഷണ ഏജന്‍സിക്കു മുന്‍പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്.
നവംബര്‍ 23ന് വൈകിട്ട് നാലു മണിക്ക് ഹാജരാവാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ അന്നേ ദിവസം മുന്‍ നിശ്ചയിച്ച പരിപാടിയുണ്ടെന്നും സി.ബി.ഐ ഉദ്യോഗസ്ഥരോട് സംസാരിച്ച് 25 വരെ നീട്ടി നല്‍കിയെന്നും ശിവകുമാര്‍ പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിന് ശിവകുമാറിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 14 ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. കര്‍ണാടക, ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളടക്കമാണ് റെയ്ഡ് നടത്തിയത്.
Comments are closed for this post.