മസ്‌ക്കത്ത്: ഒമാനില്‍ വിവാഹമോചന കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. 2021ല്‍ രാജ്യത്ത് 3,837 വിവാഹമോചന കേസുകള്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 4,160 ആയി വര്‍ദ്ധിക്കുകയായിരുന്നു.
ഒമാനില്‍ മിന്നും വേഗത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന നഗരവത്ക്കരണം, രാജ്യത്തിന്റെ ആധുനികവത്ക്കരണത്തിലേക്കുളള കുതിപ്പ് എന്നിവ വിവാഹമോചനങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പുതിയ കാലത്ത് ദമ്പതികള്‍ക്കിടയില്‍ രൂപപ്പെട്ട് വരുന്ന സാമ്പത്തിക ബാധ്യതകള്‍, ജോലിയെ സംബന്ധിച്ചുളള പിരിമുറുക്കങ്ങള്‍ എന്നിവയൊക്കെ കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തിലേക്ക് കടക്കുന്നുണ്ടെന്നും ഇതിനൊപ്പംസ്ത്രീകള്‍ കൂടുതല്‍ സ്വത്രന്തരാവുകയും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയില്‍ എത്തുകയും ചെയ്തതോടെ വിവാഹ മോചന വിഷയത്തില്‍ സ്വന്തമായ തീരുമാനം എടുക്കാന്‍ കഴിയുന്നതും വിവാഹ മോചനം വര്‍ധിക്കാന്‍ കാരണമായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
കൂടാതെ തങ്ങളുടെ എതിര്‍പ്പുകള്‍ ശക്തമായി തന്നെ പ്രകടിപ്പിക്കാന്‍ സ്തീകള്‍ക്ക് മുന്നോട്ട് വരുന്നത് വാദപ്രതിവാദങ്ങള്‍ക്ക് തുടക്കമിടുന്നതായും ഇത് വിവാഹ മോചനത്തിലേക്ക് നയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് വിവാഹ മോചനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദമ്പതികള്‍ക്ക് ആവശ്യമായ കൗണ്‍സിലുകള്‍ നല്‍കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Comments are closed for this post.