പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസില്‍ ജീവനക്കാര്‍ കൂട്ട അവധി എടുത്ത സംഭവത്തില്‍ തഹസില്‍ദാരോട് വിശദീകരണം തേടി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍. ഓഫീസില്‍ ഹാജരാവാത്ത മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ അടിയന്തിരമായി നല്‍കാനാണ് നിര്‍ദേശം.
60 ജീവനക്കാരുള്ള ഓഫീസില്‍ 21 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. താലൂക്ക് ഓഫിസില്‍ ആളില്ലെന്ന വിവരം ലഭിച്ച എംഎല്‍എ തഹസില്‍ദാരുടെ ഓഫിസില്‍ എത്തുകയായിരുന്നു. അതോടെയാണ് തഹസില്‍ദാര്‍ അടക്കം മൂന്നാറിലേക്ക് ടൂര്‍ പോയതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് എംഎല്‍എ കെ യു ജനീഷ്‌കുമാര്‍ തഹസില്‍ദാറെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞിരുന്നു. കുറ്റക്കാരായ ജീവനക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments are closed for this post.