കോഴിക്കോട് : മലബാര്‍ ജില്ലകളില്‍ അനുഭവിക്കുന്ന പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പരിഹാരം കാണാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടത്തിയ നൈറ്റ് മാര്‍ച്ച് അധികാരികള്‍ക്കുള്ള കനത്ത താക്കീതായി. ഉപരിപഠന നിഷേധത്തിനെതിരെ മലബാര്‍ സമരം എന്ന പേരില്‍ നടത്തിയ മാര്‍ച്ച് യോഗ്യതയുണ്ടായിട്ടും ഓരോ വര്‍ഷവും തുടര്‍വിദ്യാഭ്യാസ അവകാശം നഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പ്രതിഷേധ ജ്വാലയായി മാറി.
കോഴിക്കോട് ബസ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച് ബീച്ചില്‍ സമാപിച്ച മാര്‍ച്ചില്‍ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ശബ്ദമാണ് ഉയര്‍ന്നത്. ചില ജില്ലകളില്‍ മാത്രം വര്‍ഷങ്ങളായി തുടരുന്ന പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാതെ വാചകക്കസര്‍ത്ത് കൊണ്ടും താല്‍ക്കാലികമായ നീക്കു പോക്കുകള്‍ കൊണ്ടും മുന്നോട്ടുപോകാമെന്ന ഉത്തരവാദിത്തപ്പെട്ടവരുടെ ധാര്‍ഷ്ട്യം
ഇനി മുതല്‍ വിലപ്പോകില്ലെന്നും പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണുന്നതുവരെ എസ്‌കെഎസ്എസ്എഫ് പ്രക്ഷോഭ രംഗത്ത് ഉണ്ടാകുമെന്നും മാര്‍ച്ച് വിളിച്ചോതി.
സംസ്ഥാന നേതാക്കളായ സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി,സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍, താജുദ്ധീന്‍ ദാരിമി പടന്ന, റഷീദ് ഫൈസി വെള്ളായിക്കോട് ,അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി ,ആഷിഖ് കുഴിപ്പുറം, ഒ പി എം അഷ്‌റഫ് കുറ്റിക്കടവ്, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശെരി, ഷഹീര്‍ അന്‍വരി പുറങ്, ആര്‍ വി അബൂബക്കര്‍ യമാനി,ഷമീര്‍ ഫൈസി ഒടമല, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ ,മൊയ്ദീന്‍ കുട്ടി യമാനി, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ഫൈസി മണിമൂളി,അലി വാണിമേല്‍ ,സയ്യിദ് അബ്ദുല്‍ റഷീദ് അലി തങ്ങള്‍ ,സയ്യിദ് നിയാസ് അലി തങ്ങള്‍ ,അലി അക്ബര്‍ മുക്കം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി
മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments are closed for this post.