2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വര്‍ണക്കടത്തിലെ വെളിപ്പെടുത്തല്‍ ആയുധമാക്കി പ്രതിപക്ഷം; സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍

  • കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചത് സി.പി.എം
    ബി.ജെ.പി രഹസ്യ ധാരണയുടെ ഭാഗമെന്ന് കോണ്‍ഗ്രസ്.
  • ശിവശങ്കറിനെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റേതായി പുറത്തുവന്ന വെളിപ്പെടുത്തലിനെ ആയുധമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ സര്‍ക്കാരിനെയും ശിവശങ്കറിനെയും മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചത് സി.പി.എം ബി.ജെ.പി രഹസ്യ ധാരണയുടെ ഭാഗമാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. സ്വപ്‌ന സുരേഷിന്റേതായി പുറത്തുവന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. അവരുടെ ശബ്ദരേഖയുണ്ടാക്കാന്‍ പൊലിസിനെയും ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ബി.ജെ.പി ഉന്നയിച്ച വാദങ്ങളെല്ലാം സ്വപ്‌ന സുരേഷ് ശരിവെച്ചുവെന്നും ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ചുവെന്നു പറഞ്ഞത് അതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫോണ്‍ പരിശോധിക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടത് അതുകൊണ്ടാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവന്നതിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍ ആവര്‍ത്തിച്ചു. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നെന്ന് തെളിഞ്ഞിരിക്കുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനറിയാം. മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാന്‍ തിരക്കഥയെഴുതിയുണ്ടാക്കി. ലൈഫ് മിഷനില്‍ അഴിമതി നടന്നു.

ലോക്കറിലുള്ളത് അഴിമതി പണമാണ്. എല്ലാ സാമ്പത്തിക തട്ടിപ്പുകളുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറി. പ്രതിപക്ഷം പറഞ്ഞതെല്ലാം സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.
കേരളത്തില്‍ രണ്ടു നീതിയാണെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഒരു പുസ്തകമെഴുതിയതിനാണദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. സമാനമായ കുറ്റം ചെയ്ത പി.ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.