2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള വെളിപ്പെടുത്തല്‍: ഗണേഷ് കുമാറില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തു, മുന്‍ പി.എയെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കി

  • നടപടി സോളാര്‍ കേസില്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഹൈബി ഈഡന്‍ എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തത് ഇന്നലെ. എന്നാല്‍ അതിനും മുമ്പ് മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ മൊഴിയെടുത്തതായി വാര്‍ത്ത. മൂന്നു ദിവസം മുമ്പ് തിരുവനന്തപുരത്തായിരുന്നു സി.ബി.ഐ മൊഴിയെടുത്തത്. പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ചും ഗണേഷ് കുമാറിനോട് ചോദിച്ചറിഞ്ഞു. ഗണേഷിന്റെ പി എയെയും സി.ബി.ഐ സംഘം ചോദ്യം ചെയ്യും. ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ ഗണേഷിന്റെ മുന്‍ പി.എ പ്രദീപ് കോട്ടത്തലക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.

ഹൈബി ഈഡന്‍ പ്രതിയായ കേസില്‍ എം.എല്‍.എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. സോളാര്‍ പീഡനക്കേസില്‍ ആറു കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ പദ്ധതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളം രാഷ്ട്രീയ നേതാക്കാളും പീഡനിച്ചുവെന്നാണ് പരാതി.
തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യാനുള്ള അടുത്ത ഘട്ടത്തിലേക്ക് സിബിഐ കടന്നിരിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.